മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന് എപ്പോഴും സൂക്ഷിക്കുന്നവരാണെന്ന് നടി തൃഷ. ഐഡന്റിറ്റി സിനിമയുടെ ഭാഗമായി തമിഴില്‍ നടന്ന പ്രൊമോഷന് പരിപാടിയിലാണ് നടിയുടെ പ്രതികരണം. തമിഴും മലയാളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളാണ്.
വര്‍ഷത്തില്‍ ഒരു മലയാള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു. ടൊവിനോ തിരഞ്ഞടുക്കുന്ന സിനിമകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കേരളത്തിലെ ലക്കി സ്റ്റാര്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് മലയാളം സിനിമയോട് ബഹുമാനം ഉണ്ട്. ഏത് മലയാള സിനിമയായാലും അതില്‍ എന്തെങ്കിലുമൊരു വ്യത്യസ്തത ഉണ്ടാകും. മാത്രമല്ല മലയാള സിനിമയില്‍ നിറയെ സ്കോപ് ഉണ്ട്. ജൂഡില്‍ അഭിനയിക്കുമ്പോള്‍ ഒരു വര്‍ഷം ഒരു മലയാള സിനിമ എങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു എന്നും തൃഷ പറഞ്ഞു.