ഹൈദരാബാദ്: ആദ്യ പ്രഖ്യാപനത്തിൽ തന്നെ മലയാളികളുടെയും തെലുങ്ക് സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ കണ്ണപ്പ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മോഹൻലാലും അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചു ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു തുടങ്ങി വമ്പൻ താരനിരയും അണിനിരക്കുന്നു.
നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന കണ്ണപ്പ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. 1976-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്ക് ട്രിബ്യൂട്ട് ആയാണ് പുതിയ പതിപ്പ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ ഹോളിവുഡ് കാമറാമാൻ ഷെൽഡൻ ചാവുവാണ്. ആക്ഷൻ കൊറിയോഗ്രാഫർ കെച്ച, സംഗീതസംവിധായകർ മണിശർമ്മയും, സ്റ്റീഫൻ ദേവസിയും. കണ്ണപ്പ 2025 ഏപ്രിൽ മാസത്തിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നത്.