കൊച്ചി: എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍. ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സൂചന. നാളെയോ മറ്റന്നാളോ ഓണ്‍ലൈന്‍ വഴി യോഗം ചേരുമെന്നാണ് വിവരം.
സിദ്ദിഖിന് പകരം മറ്റൊരാളെ കണ്ടെത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഭരണ സമിതി തുടരണം എന്നാണ് താത്ക്കാലിക സമിതി അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍ മോഹന്‍ലാല്‍ ഇതിനോട് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതോടെ പുതിയ ഭരണസമിതിയെ കണ്ടെത്തുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.