അനുഷ എൻ.എസ്
പേര്പോലെതന്നെ വ്യത്യസ്തമായ സംഗീതസംവിധാന ശെെലികൊണ്ട് ഒരുകാലത്ത് മലയാള സിനിമാലോകത്ത് ജ്യലിച്ച് നിന്ന സംഗീത സംവിധായകനാണ് മോഹൻ സിത്താര. ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ എൻ്റെയുള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി,സുരേഷ്ഗോപി ചിത്രം സുന്ദരപുരുഷനിലെ തുറക്കാത്ത പൊൻവാതിൽ തുറന്ന് ഞാൻ തന്നിട്ടും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച് സിനിമാലോകത്ത് നിന്ന് പെട്ടൊന്നൊരു ദിവസം മോഹൻ സിത്താര അപ്രത്യക്ഷനാവുകയായിരുന്നു.ഈയിടെ പുറത്തിറങ്ങിയ ‘എഴുത്തോല’ എന്ന സിനിമയിലൂടെ രണ്ടാം വരവിനൊരുങ്ങുകയാണ് മോഹൻ സിത്താര.
എഴുത്തോലയിലെ ‘അ, ആ, ഇ, ഈ’ എന്ന പാട്ട് വ്യഞ്ജനാക്ഷരങ്ങളിൽ തുടങ്ങുന്നതാണ്. സംഗീതം ആദ്യം അഭ്യസിക്കുന്ന കുട്ടികൾ പഠിക്കുന്ന മായാമാളവഗൗളരാഗത്തിൽത്തന്നെ ഈ ഗാനം ചിട്ടപ്പെടുത്തിയത് തന്റെ രണ്ടാം അരങ്ങേറ്റം സൂചിപ്പിക്കാനായിരുന്നെന്ന് മോഹൻ സിത്താര പറയുന്നു.

നീണ്ട 11 വർഷത്തിനൊടുവിൽ തന്നെ താനാക്കിയ സംഗീതലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് അദ്ദേഹം.11 വർഷം എന്നത് ഒരിക്കലും ഒരു ചെറിയ സമയമല്ല,പ്രത്യേകിച്ച് ഒരുകാലത്ത് കത്തിനിന്നൊരു സംഗീത സംവിധായകന് .ഇത്രയും നാൾ അദ്ദേഹം എവിടെയായിരുന്നു? സിനിമാലോകം അദ്ദേഹത്തെ മറന്നതാണോ അതോ പ്രാണനെപ്പോലെ അദ്ദേഹം കൂടെ കൂട്ടിയ സംഗീതത്തെ കുറച്ച് നാളത്തേക്കെങ്കിലും മോഹൻ സിത്താര മാറ്റി നിർത്തിയതാണോ?
1986 മുതലാണ് ചലച്ചിത്രരംഗത്ത് മോഹൻ സിത്താര സജീവമാകുന്നത്.മോഹൻലാലിനെയും ആശാ ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രെഘുനാഥ് പാലേരി സംവിധാനം ചെയ്ത ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ രാരീ രാരീരം രാരോ എന്ന ഗാനത്തിന് വേണ്ടിയാണ് മോഹൻ സിത്താര ആദ്യമായി സംഗീത സംവിധായകൻ്റെ കുപ്പായം അണിയുന്നത്. ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു. അതിന്ശേഷം ടി കെ രാജീവ് കുമാറിൻ്റെ സംവിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ ചാണക്യൻ എന്ന ഹിറ്റ് ചിത്രത്തിൻ്റെ ഭാഗമായിരുന്നു മോഹൻ സിത്താര .അവസാനമായി 2013 ൽ പുറത്തിറങ്ങിയ അയാൾ എന്ന സിനിമയിലെ ഗാനത്തിന് വേണ്ടിയാണ് മോഹൻ സിത്താര അവസാനമായി ഈണമിടുന്നത് .അതിന്ശേഷം ചിലതൊക്കെ ചെയ്തെങ്കിലും അതൊന്നും പുറത്തിറാങ്ങാതെ പോയി.പിന്നീട് ആരും വിളിക്കാതെയായി .
എല്ലാ വിളികളും നില്ച്ചപ്പോൾ നിശബ്ദതയുടെ പുതിയ ലോകം അദ്ദേഹം സ്വയം തിരഞ്ഞെടുത്തു .കൂട്ടിന് എഴുത്തും .മനസ്സിനെ ബാധിച്ച ബുന്ധിമുട്ടുകൾ പതുക്കെ അദ്ദേഹത്തിൻ്റെ ശരീരത്തെയും ബാധിച്ചു തുടങ്ങി . പിന്നീട് കുറച്ച് മാസങ്ങൾക്ക് മുന്നേ ദിവസങ്ങളോളം രോഗശയ്യയിൽ. ഇതിനിടയിൽ സംഗീതലോകത്തെ ട്രെൻ്റിനൊപ്പം കിടപിടിക്കുന്ന പുതിയ സംഗീതസംവിധായകർ എത്തി സിനിമാലോകം പാടേ മാറി നല്ല കാലത്ത് ഒപ്പം നിന്നവരാരും ഒന്ന് വീണുപോയപ്പോൾ കെെ പിടിച്ചുകയറ്റാൻ ഇല്ലാതെയായെന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പോലും അദ്ദേഹത്തിന് വർഷങ്ങൾ വേണ്ടിവന്നു. അപ്പോഴെല്ലാം താങ്ങായി ഒപ്പം നിന്നത് കുടുംബമായിരുന്നെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻ സിത്താര പറയുന്നുണ്ട്. മകൻ അവിൻ മോഹൻ സിത്താര സംഗീതസംവിധായകനായും ഗായകനായും അച്ഛനൊപ്പമുണ്ട്. കീബോർഡ് ആർട്ടിസ്റ്റുകൂടിയാണ് അവിൻ.
2013-ൽ പുറത്തിറങ്ങിയ ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് പാട്ടായ വെയിൽച്ചില്ല പൂക്കും നാളിൽ എന്ന ഗാനം സംഗീതം നൽകി ജ്യോത്സ്നയ്ക്കൊപ്പം പാടിയത് അവിനാണ്.കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം എന്നീ സിനിമകൾക്കുവേണ്ടിയും സംഗീതസംവിധായകനായി.തമിഴ്സിനിമകളിലും അവിൻ സാന്നിധ്യം അറിയിച്ചു.
അച്ഛന്റെ പാട്ടുകൾക്ക് ഓർക്കസ്ട്ര ചെയ്യുന്നത് അവിനാണ്.മോഹൻ സിതാരയുടെ ഗാനങ്ങൾ എന്നും മലയാള സംഗീത ആസ്വാദകർക്ക് പ്രിയങ്കരങ്ങളാണ്. അർഹിക്കുന്ന അംഗീകാരം മോഹൻ സിതാരയ്ക്ക് ഇത് വരെ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ഇനിയും അദ്ദേഹത്തിൻ്റെ മനോഹരങ്ങളായ ഗാനങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു .സംഗീതത്തിൻ്റെ മാന്ത്രികന് എല്ലാവിധ ഭാവുഗങ്ങളും