കൊച്ചി: പോക്സോ കേസില്‍ മോന്സണ് മാവുങ്കലിനെ വെറുതെവിട്ടു. മോന്സണ് മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ മോന്‍സണിന്റെ മാനേജറും മേക്കപ്പ് മാനുമായിരുന്ന ജോഷി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്. പെരുമ്പാവൂര്‍ പോക്സോ കോടതിയുടേതാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് മോന്സണ്.
ഒന്നാം പ്രതിയായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പീഡനത്തിന് കൂട്ടുനിന്നുവെന്നും സംഭവം മറച്ചുവെന്നുമായിരുന്നു മോന്‍സണിനെതിരെ ചുമത്തിയ കുറ്റം. ജോഷിയുടെ ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പുറപ്പെടുവിക്കും.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്സണ് മാവുങ്കലിനെ കോടതി ശിക്ഷിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ മോന്സണ് മാത്രമായിരുന്നു പ്രതി.