കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ വീണ്ടും വാദം കേള്‍ക്കാല്‍ ജൂലൈയിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാകും വാദം കേള്‍ക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. അതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം തള്ളി.
സിഎംആര്‍എല്‍ – എക്സാലോജിക് ദുരൂഹ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്നാടന് നല്കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്നാടന് നല്കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകള്‍ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിശ്വാസ്യതയുള്ള രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ലെന്നതാണ് കോടതി നിലപാട്.