ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ടൂര്‍ണമെന്റായ എസ്എ 20 ലീഗില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് എബി ഡിവില്ലിയേഴ്സ്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഡിവില്ലിയേഴ്സ്. എസ്എ20യുടെ മൂന്നാം പതിപ്പ് ജനുവരി ഒന്‍പതിന് ആരംഭിക്കും.
കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനെത്തിയാല്‍ ടൂര്‍ണമെന്റിന്റെ നിലവാരവും ജനപ്രീതിയും വര്‍ദ്ധിക്കുമെന്നും തരാം അഭിപ്രായപ്പെട്ടു. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എസ്എ20യില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഡിവില്ലിയേഴ്സ് അറിയിച്ചു.
ടൂർണമെന്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിലെ പ്രധാനപ്പെട്ട താരവും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുന്‍ താരവുമാണ് ഡിവില്ലിയേഴ്സ്.