ചാലക്കുടി: ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം.
തലോര്‍ കണ്ടംകുളത്തി വീട്ടില്‍ സുജി (32), മകൾ നക്ഷത്ര (അഞ്ച്) എന്നിവരാണ് മരിച്ചത്. ആളൂര്‍ കദളിച്ചിറക്ക് സമീപം കെ.വി ബില്‍ഡിങ്ങില്‍ ഞായറാഴ്ച വൈകീട്ടാണ് ഇരുവരുടേയും മൃതദേഹങ്ങള്‍കണ്ടെത്തിയത്.
സംഭവത്തിൽ ആളൂര്‍ പോലീസ് എത്തി ഇരുവരുടേയും മൃതദേഹങ്ങള്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.