കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കെഡിവൈഎഫ് കാക്കനാട് ടീകോം ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കം കള്ളക്കളിയെന്നും സർക്കാരും സ്മാർട്ട് സിറ്റിയും അഴിമതിക്ക് കുട പിടിക്കുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഡിപി സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോൻ പറഞ്ഞു.
കെഡിപി സംസ്ഥാന ട്രഷറർ സിബി തോമസ് ജനറൽ സെക്രട്ടറി പി സ് പ്രകാശൻ, കെഡിവൈഎഫ് ജനറൽ സെക്രട്ടറി അമൽ എ എസ്, എൻ ഒ ജോർജ്, എ എം സയ്യിദ്, സലിം ഇടപ്പള്ളി, നിമിൽ മോഹൻ, ബിപിൻ മലമേൽ, സബിത, പ്രിയ നിഖിൽ, ലിബിൻ, അജി, ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു. കെഡിവൈഎഫ് ജില്ല അധ്യക്ഷൻ എ എസ് അമൽ അധ്യക്ഷത വഹിച്ചു.