എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കാനൊരുങ്ങി കുടുംബം. എം.ടി.വാസുദേവൻ നായരുടെ സ്വപ്നമായ രണ്ടാമൂഴം പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനം. എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും വർഷങ്ങൾക്കു മുൻപേ എംടി പൂർത്തിയാക്കിയിരുന്നു. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് സംവിധായകനുമായി പ്രാരംഭചർച്ച എം ടി തന്നെ തുടങ്ങിയിരുന്നു.