കൊൽക്കത്ത: സിപിഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 2015 മുതൽ പാർട്ടി പൊളിറ്റ്ബ്യൂറോ അംഗമാണ് മുഹമ്മദ് സലിം .67കാരനായ ഇദ്ദേഹം ഇത് രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്.
വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 1998 മുതൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയായ മുഹമ്മദ് സലിം 2001–2004 കാലത്ത് ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച് ലോക്സഭാംഗമായിട്ടുണ്ട്.