കോഴിക്കോട് : മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് ഈ പോസ്റ്റർ പ്രതിഷേധം. മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ , മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത് .
ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സമാനമായ പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പരാമർശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.