കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്കാന് ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. പുനരധിവാസ വിഷയത്തില്‍ പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി അറിയിച്ചു.
സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്ക് നല്കിയാല് തിരിച്ചുപിടിക്കാന്‍ പ്രയാസമാകും. ഭൂമിയില്‍ സിവില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ബാങ്ക് ഗാരന്റിക്കുള്ള നിര്‍ദ്ദേശം.
ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്കിയ അപ്പീലിലാണ് നടപടി. ഹാരിസണ്‍സിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അപ്പീലിലെ നിയമ പ്രശ്നത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വാദം കേള്‍ക്കും.