കല്‍പ്പറ്റ:ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.പുനരധിവസിപ്പിക്കുന്നതുവരെ ഇവരെ വാടക വീടുകളില്‍ താമസിപ്പിക്കണമെന്ന് വിഡി സതീശന് പറഞ്ഞു.വാടക കൊടുക്കാനുള്ള എര്‍പ്പാടുണ്ടാക്കണം.രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കും.നാളത്തെ സര്‍വകക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും വിഡി സതീശന് പറഞ്ഞു.
സര്‍വ്വകക്ഷി യോഗത്തില്‍ പൂര്‍ണ്ണ സഹകരണം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ടി സിദ്ധിഖ് എംഎല്‍എയും പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.ദുരന്തത്തില്‍ 168പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഈ പ്രദേശത്ത് നിലവില്‍ നാലുവീടുകളില്‍ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.