വയനാട് ഉരുള്‍പൊട്ടല്‍ നടന്ന വയനാട് മുണ്ടക്കൈയില്‍ രക്ഷാദൗത്യം പുരോഗമിക്കവെ ചൂരല്‍മലയില്‍ ബെയ്ലി പാലം സജ്ജം.പാലം എത്തിയതോടെ സൈന്യത്തിന് രക്ഷാപ്രവര്‍ത്തനം അതിവേഗം നടത്താനാകും.ഇതോടെ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.പാലത്തിലുടെ സഞ്ചാരിച്ച് അതിന്റെ ബലം സൈന്യം വിലയിരുത്തുകയാണ്.
രക്ഷാപ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താന്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം നിലനില്‍ക്കുന്നുണ്ട്.