പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനവുമായി കെ ജെ യേശുദാസ്. സംഗീതമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നും സംഗീതത്തിൽ അദ്ദേഹം സഹോദര സ്ഥാനത്തിൽ ആയിരുന്നെന്നും യേശുദാസ് പറഞ്ഞു.
‘ജയചന്ദ്രന്റെ വിയോഗത്തില്‍ വലിയ ദുഃഖമുണ്ട്. ഇനി പറയാനുള്ളത് ഓർമകളും അനുഭവങ്ങളും മാത്രമാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് സുധാകരന് വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്നേഹിച്ചിരുന്നവരെ പോലെ തന്നെ വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു’-. യേശുദാസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.54-ന് തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു പി.ജയചന്ദ്രന്റെ അന്ത്യം. സാംസ്കാരിക, രാഷ്ട്രീയ, കലാ രംഗത്തുള്ള നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.