കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. കൊച്ചി സെൻട്രൽ പോലീസ് ആണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശമുണ്ട്. ബിഎൻഎസ് 79, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്.ഹണി റോസിൻ്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ പോലീസ് കഴമ്പില്ലാത്ത കാര്യത്തിലാണ് കേസ് എടുത്തതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
നിയമം ദുരുപയോഗം ചെയ്യുകയാണെന്നും, ഹണി റോസിനോട് ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളു. ഹണി റോസിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്നും ഒരു കേസ് വരുന്നതിന്റെ പ്രയാസം ഹണിയും അറിയണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. താൻ തന്നെ കേസ് വാധിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്സോ കേസ് കുടുംബ തർക്കത്തിന്റെ ഭാഗമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.