കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു. ‘എനേബിളിങ് യങ് ഇയേഴ്സ്’ എന്ന ആശയവുമായി നൂതന ശ്രവണസഹായിലൂടെ ശ്രവണ വൈകല്യമുള്ള 100ലധികം കുട്ടികള്‍ക്ക് കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളിലൂടെ സുസ്ഥിരമായ ശ്രവണ പരിചരണവും പുനരധിവാസവുമാണ് മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫിറ്റിങ്, ഫോളോ-അപ്പുകള്‍, പോസ്റ്റ് ഫിറ്റിങ് റീഹാബിലിറ്റേഷന്‍ സേവനങ്ങള്‍ എന്നിവയിലൂടെ പ്രത്യേക കഴിവുള്ള കുട്ടികള്‍ക്ക് ആശയവിനിമയ കഴിവുകളും പഠന പുരോഗതി വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നു.
വോയ്സ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് കെയറുമായി (വോയ്സ് എസ്എച്ച്സി) സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്ക് ഡോക്യുമെന്റേഷന്, മെഡിക്കല്‍ പരിശോധന, ശ്രവണ പരിശോധന എന്നിവ നടത്തി ഓരോരുത്തര്‍ക്കും യോജിച്ച ശ്രവണസഹായികള്‍ നല്കി. 2025 ജനുവരി 7ന് കാസര്‍കോട് ജില്ലയില്‍ മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എംപി ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന് വിശിഷ്ടാതിഥിയായിരുന്നു.
ഓരോ കുട്ടിക്കും ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഇയര്‍ (ബിടിഇ) ശ്രവണസഹായി ഘടിപ്പിക്കുന്നതിനുള്ള ചെലവ് 13000 രൂപയിലധികം വരും. ഉപകരണം, ആക്സസറികള്‍, കസ്റ്റമൈസേഷന്, പോസ്റ്റ്-ഫിറ്റിങ് സേവനങ്ങള്‍, മൂന്ന് വര്‍ഷത്തെ വാറന്റി എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. 149 ഗുണഭോക്താക്കള്‍ക്ക് (112 പേര് കാസര്‍കോടും, 37 പേര് കൊച്ചിയിലും) ശ്രവണസഹായി നല്‍കുന്നതിന് 19 ലക്ഷം രൂപയാണ് ചെലവ്. ഘട്ടം ഘട്ടമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നത്.
കേള്‍വിക്കുറവ് ഒരു ആരോഗ്യപ്രശ്നമല്ല. ഇത് ആശയവിനിമയം, വിദ്യാഭ്യാസം, അനേകം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഒരു വെല്ലുവിളിയാണ്. യുവാക്കളുടെ ജീവിതം രൂപപ്പെടുത്തുന്നതില്‍ നേരത്തെയുള്ള ഇടപെടലിന്റെയും പുനരധിവാസത്തിന്റെയും ആവശ്യകത തങ്ങള്‍ തിരിച്ചറിയുന്നു. മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പ്രോജക്റ്റ് ഒരു സിഎസ്ആര്‍ പദ്ധതി എന്നതിലുപരി കേള്‍വി വൈകല്യമുള്ള കുട്ടികളെ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന ഒരു ദൗത്യമാണ്.
യുവതലമുറയെ ശാക്തീകരിക്കുന്നതിലൂടെ അഭിവൃദ്ധി നേടുന്ന ഒരു സമൂഹത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് ഓരോ വ്യക്തിക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വികസനത്തിനായി പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ പ്രത്യേക കഴിവുള്ള കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത സമൂഹത്തില്‍ സമഗ്രമായ വളര്‍ച്ച കൊണ്ടുവരുക എന്ന തങ്ങളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ പറഞ്ഞു.
എറണാകുളത്ത് ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്യാമ്പയിനിലൂടെ കണ്ടെത്തിയ അധിക ഗുണഭോക്താക്കള്‍ക്കൊപ്പം കാസര്‍കോട് ചായോത്ത് ജ്യോതിഭവന്‍ സ്കൂള്‍ ഫോര്‍ ഹിയറിങ് ഇംപയേര്‍ഡ്, മാര്‍ത്തോമ സ്കൂള്‍ ഫോര്‍ ദ ഡെഫ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സൗണ്ട്സ്കേപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ക്രിയാത്മകവും എന്നെന്നേക്കുമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളില്‍ ഈ പദ്ധതിയ്ക്ക് ഒരു പ്രധാന സ്ഥാനമാണുള്ളത്.