കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) അഞ്ച് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുത്തന്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി 2024-25 അധ്യയന വര്‍ഷം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ 150 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലൈബ്രറി കിറ്റുകള്‍ വിതരണം ചെയ്തു.
ദി ഹിന്ദുവുമായി സഹകരിച്ചുള്ള ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്കി. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വായനാ സാമഗ്രികള്‍ ഉറപ്പാക്കുന്നതിനായി ദി ഹിന്ദുവിന്റെ വാരാന്ത്യ ടാബ്ലോയിഡിന്റെ അര്‍ദ്ധവാര്‍ഷിക സബ്സ്ക്രിപ്ഷനും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നല്കി.
ശാക്തീകരണത്തിനും പുരോഗതിക്കുമുള്ള ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസമെന്നും തങ്ങള്‍ സേവനം ചെയ്യുന്നയിടങ്ങളില്‍ സമഗ്രമായ വികസനത്തിന് സംഭാവന നല്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വായനയിലൂടെയും മറ്റ് പഠനോപകരണങ്ങളിലൂടെയും കുട്ടികളെ വിശാലമായ ലോകത്തേക്ക് കൈപിടിച്ചുയര്ത്താനുമുള്ള ചുവടുവെയ്പ്പാണ് ദി ഹിന്ദുവുമായുള്ള സഹകരണം. സമൂഹത്തില്‍ അര്‍ത്ഥവത്തും ശാശ്വതവുമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശോഭനമായ ഭാവിയുടെ അടിത്തറയാണ് വിദ്യാഭ്യാസമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ. മത്തായി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്നത് യുവ മനസ്സുകളെ ശാക്തീകരിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ്. ബാങ്കിംഗ്- സാമ്പത്തിക വ്യവസായങ്ങള്‍ക്ക് സാമൂഹിക പുരോഗതി കൈവരിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. ഇതുപോലുള്ള അര്‍ത്ഥവത്തായ പദ്ധതികളിലൂടെ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തില്‍ ശാശ്വതമായ സ്വാധീനം സൃഷ്ടിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈബ്രറി കിറ്റുകള്‍ക്ക് പുറമേ ഇന്ത്യയിലുടനീളമുള്ള പിന്നോക്ക സമൂഹങ്ങളുടെ ഉന്നമനത്തിനായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നിരവധി ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 22,000ലധികം കുട്ടികള്‍ക്ക് നോട്ട്ബുക്കുകള്‍, കുടകള്‍, സ്കൂള്‍ ബാഗുകള്‍ തുടങ്ങിയവയും 1000 കര്‍ഷകര്‍ക്ക് രാസവളങ്ങളും പാല് പാത്രങ്ങളും, സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1000ലധികം പേര്‍ക്ക് തയ്യല്‍ മെഷീനുകളും സൈക്കിളുകളും വിതരണം ചെയ്തിട്ടുണ്ട്.
കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ സമ്മാനിക്കുകയും കേരളത്തിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് 3,000 ഓണം കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി څനിങ്ങള്‍ക്കും ആകാം മാവേലി’ പദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തെ ശാക്തീകരിക്കാനും അതിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് എന്നും ഉറച്ചുനില്‍ക്കുന്നത്.