ബിഗ് ബോസ് തമിഴ് സീസൺ 8 ൽ വിജയം നേടി മുത്തുകുമാരൻ. കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് ഫൈനലിൽ അവതാരകനായ വിജയ് സേതുപതി മുത്തുകുമാരനെ വിജയിയായി പ്രഖ്യാപിച്ചു. സീസൺ 8 ന്റെ ടൈറ്റിൽ വിന്നറിനുള്ള ട്രോഫി അദ്ദേഹത്തിന് സമ്മാനിച്ചു.
സൗന്ദര്യ, വിജെ വിശാൽ, പവിത്ര ലക്ഷ്മി, റയാൻ എന്നിവരെ പിന്നിലാക്കിയാണ് താരം വിജയകിരീടം ചൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകനുമാണ് മുത്തുകുമാരൻ. സൗന്ദര്യയാണ് ഫസ്റ്റ് റണ്ണറപ്പ്. വിശാൽ പവിത്ര എന്നിവർ യഥാക്രമം രണ്ടും മൂന്നും റണ്ണറപ്പുകളായി.