തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികളാണ് വിവാഹത്തിനെത്തിയത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്ജുന്, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
സ്വര്‍ണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഡിയോടെയാണ് ശോഭിത എത്തിയത്. പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യ വിവാഹ വേദിയിലെത്തിയത്. സ്വര്‍ണ നിറത്തിലുള്ള സാരിയില്‍ സ്വര്‍ണാഭരണങ്ങളിണിഞ്ഞ് അതിസുന്ദരിയായാണ് ശോഭിത വിവാഹത്തിനൊരുങ്ങിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സിപിംള്‍ ട്രെന്‍ഡില്‍ നിന്നും മാറിയാണ് ശോഭിത എത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വെെറലായി കഴിഞ്ഞു.