ഹൈദരാബാദ്: ആരാധകര്‍ കാത്തിരുന്ന നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹത്തിനുളള ഒരുങ്ങള്‍ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായുളള ദമ്പതികളുടെ മംഗള സ്നാനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുക.
താരങ്ങളുടെ വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക എന്നാണ് വിവരം.