ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിൽ ഈ കൊല്ലം യുപിയിലെ പ്രയാഗില്‍ നടന്ന മഹാകുംഭമേളയുടെ സംഘാടകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി. മഹാകുംഭമേള വരും തലമുറക്ക് ഉദാഹരണമായി മാറുന്ന മേളയാണെന്നും സഭയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.
അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് നടത്തലത്തിലിറങ്ങി. നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയോട് സംസാരിക്കാൻ അവസരം നൽകാത്തത്തിനാലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.