ഓ അബുദുള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ നടൻ മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് നാസർ ഫൈസി പറഞ്ഞു. ഒരു പ്രമുഖ ചാനലിലെ പ്രൈം ഡിബേറ്റിൽലാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചത്.
എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ ഫൈസി വ്യക്തമാക്കി.അതേസമയം ഇന്നലെയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. മമ്മൂട്ടിയുടെ അറിവോടെയാണ് മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണമെന്നും ,സമുദായത്തോട് മാപ്പ് പറയണമെന്നുമായിരുന്നു അബ്ദുളള തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്.
ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായതെന്നും ഒ അബ്ദുള്ള പറഞ്ഞിരുന്നു. എന്നാൽ വിഷയം വലിയ വിവാദങ്ങൾക്ക് വഴി വെച്ചതോടെ എന്നാൽ സംഭവം വിവാദമായതോടെ ഒ അബ്ദുള്ള പോസ്റ്റ് പിൻവലിച്ചു .