ദില്ലി: ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന്ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ദേശീയ തലത്തിൽ നടത്തിയ ചർച്ചയിലാണ് ഈ നിർദേശം. കൂടാതെ ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.