സൗരക്കൊടുങ്കാറ്റുകളെ പറ്റി ഗവേഷണം ചെയ്യുന്നതിനായി ലഡാക്കിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് (എൻഎൽഎസ്ടി) സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA) ഡയറക്ടർ പദ്ധതിക്ക് നേതൃത്വം നൽകും.
ടെലിസ്കോപ്പ് പദ്ധതിക്ക് 150 കോടി രൂപയാണ് ഏകദേശ ചെലവ്. ലഡാക്കിലെ മെരാക്കിലെ പാംഗോങ് ത്സോ തടാകത്തിൻ്റെ തീരത്ത് 4,200 മീറ്റർ ഉയരത്തിലാണ് ദൂരദർശിനി സ്ഥാപിക്കുക. മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് അജയ് കെ സൂദ് സൗരോർജ്ജ ദൂരദർശിനിയുടെ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയിരുന്നു. ഐഎസ്ആർഒയുടെ ബഹിരാകാശ അധിഷ്ഠിത സോളാർ ഒബ്സർവേറ്ററിയായ ആദിത്യ എൽ-1 ഉപഗ്രഹ അധിഷ്ഠിത ദൂരദർശിനിയാണ് എൻഎൽഎസ്ടി.
മറ്റെല്ലാ സജ്ജീകരണങ്ങളും പൂർത്തിയായ പദ്ധതിക്ക് ഇനി അന്തിമ അനുമതി മാത്രമേ ആവശ്യമുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് മീറ്റർ ക്ലാസ് ഒപ്റ്റിക്കൽ, ഇൻഫ്രാ-റെഡ് നിരീക്ഷണ സൗകര്യമാണ് എൻഎൽഎസ്ടിയിൽ ഉണ്ടായിരിക്കുക. 0.1-0.3 ആർക്ക് സെക്കൻഡ് സ്പെഷ്യൽ റെസല്യൂഷനിൽ സൗര കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും ചലനവും ഗവേഷണം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.