ന്യൂഡൽഹി : തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയുന്ന കർഷകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ 28 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ജഗ്ജീത് സിങ് ധല്ലേവാൾ ഉൾപ്പെടെ അറസ്റ്റ് ചെയ്ത എല്ലാ കർഷകരെയും വിട്ടയയ്ക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. സംയുക്ത കിസാൻ മോർച്ച ,കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു രാജ്യവ്യാപക പ്രതിഷേധം.
അതേസമയം പട്യാല സെൻട്രൽ ജയിലിൽ അടച്ച കർഷകരെ 25ന് പുലർച്ചെ 12.30ന് മോചിപ്പിച്ച് ഡൽഹിയിലേക്കുള്ള ബസിൽ കയറ്റിവിട്ടു. വയനാട് സ്വദേശിയായ കർഷക നേതാവ് പി.ടി.ജോണിനെ അടക്കമാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. മിനിമം താങ്ങുവില ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തികളിൽ കർഷകരുടെ സമരം.