എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ കോടതി പറയുമെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചിരുന്നു. സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും.
അന്വേഷണത്തിൽ ഏതുതരത്തിലാണ് അപാകത തോന്നുന്നത്, അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് തോന്നുന്നത്, എന്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് എന്നതെല്ലാം പരാതിക്കാരി കോടതിയെ ബോധ്യപ്പെടുത്തിയാൽ അക്കാര്യങ്ങളെല്ലാം അപ്പോള്‍ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് 12-ന് സിബിഐ വിശദമായ മറുപടി നൽകും.