തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കുടുംബം നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചു.
വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാലാവധി പൂര്‍ത്തിയായിയെന്നും ഗവര്‍ണറെ മാറ്റുമെന്ന കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെതാണെന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.