പത്തനംതിട്ട: കോന്നി തഹസില്‍ദാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം തത്തുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്ന എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യര്‍ത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കുമെന്നാണ് വിവരം.
നിലവിലെ മാനസികാവസ്ഥയില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള തഹസില്‍ദാര്‍ ജോലി നിര്‍വ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം സാവകാശം മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം.
ഹൈക്കോടതിയില്‍ എതിര്‍വിധി ഉണ്ടായാല്‍ മൂന്നോട്ടുള്ള നിയമ നടപടിയെ അത് ദോഷകരമായി ബാധിക്കും എന്ന വിലയിരുത്തലിലാണ് കുടുംബം.