ആലപ്പുഴ: വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റി വെച്ച നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ച് തയ്യാറെടുപ്പ് നടത്തിയ ബോട്ട് ക്ലബ്ബുകള്‍ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. വള്ളംകളിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന് പറയുമ്പോഴും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് സര്‍ക്കാര്‍ തുക അനുവദിക്കുകയും ചെയ്തു.
വള്ളംകളിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയതായി കേരള ബോട്ട് റേസ് ഫെഡറേഷന് കോഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു. നെഹ്റു ട്രോഫിക്ക് പണമില്ലെന്ന് പറയുമ്പോള്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് സര്‍ക്കാര്‍ രണ്ടു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ച വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകര്‍ക്കും ക്ലബ്ബുകള്‍ക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകര്‍ പറഞ്ഞു.