ഗുജറാത്ത് : ഛോട്ടാ ഉദയ്പുരിൽ നാലുവയസുകാരിയെ അയൽവാസി ബലികൊടുത്തതായി റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അയൽവാസിയായ ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു. കുടുംബത്തിനെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അതേസമയം പ്രതി മാനസികവൈകല്യമുള്ള ആൾ ആണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ നിലവിളി കേട്ട് സമീപതുള്ള അമ്മയും അമ്മുമ്മയും ഓടി എത്തിയെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍ ആരും അടുത്ത് പോകാൻ ധൈര്യപ്പെട്ടില്ല. ആ സമയമാണ് പ്രതി അമ്മയുടെ മുമ്പിൽ വെച്ച് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.