തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താംക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിജിത്ത് (28) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയുടെ മരണത്തിൽ അമ്മയ്ക്ക് ശ്മശായാം ഉണ്ടായിരുന്നു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഇന്നലെയാണ് പത്താം ക്ലാസുകാരിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ജീവിതം താൻ തന്നെ ഇല്ലാതാക്കുന്നു എന്ന ഒറ്റവരിയായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്.