പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്.
കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നിര്‍വികാരനായി കൊലപാതകത്തെ കുറിച്ചുളള എല്ലാ കാര്യങ്ങളും ചെന്താമാര വിശദീകരിച്ചുകൊടുത്തു.
പാടത്തിലൂടെ കടന്ന് മലയിലേക്ക് പോയ വഴികളിലൂടെയും ചെന്താമരയെ കൊണ്ടുപോയി തെളിവെടുത്തു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. പുരയില്‍ പോയശേഷം രാത്രി പാടത്തിലൂടെയാണ് മലയില്‍ പോയതെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു.