ലോകത്തിലെ തന്നെ വലിയ റെയിൽവേ ശൃഘലയുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ തന്നെ ആദ്യ 5 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നു. ആകെ 7,308 റെയിൽവെ സ്റ്റേഷനുകളുാണുള്ളത് ഇന്ത്യയിൽ ഉള്ളത്. ദിനം പ്രതി 13,000ൽ അധികം ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നു. ടിക്കറ്റ് വരുമാനം കൂടാതെ ഷോപ്പുകളുടെ വാടക, പരസ്യങ്ങൾ, പ്ലാറ്റ്ഫോം ടിക്കറ്റ് ഫീസ്, കാറ്ററിങ് തുടങ്ങി കോടിക്കണക്കിന് രൂപ പ്രതിവർഷം വരുമാന മാർഗങ്ങളായി റെയിൽവെയ്ക്കുണ്ട്.
ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവെ സ്റ്റേഷൻ ന്യൂഡൽഹിയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 3,337 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. രാജ്യത്തെ തിരക്കേറിയ ഒരു സ്റ്റേഷൻ കൂടിയാണിത്. ഒരു വർഷത്തിൽ 39,362,272 യാത്രക്കാരെയാണ് ഈ സ്റ്റേഷൻ സ്വാഗതം ചെയ്തത്. പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനാണ് രണ്ടാമത് കൂടുതൽ വരുമാനമുണ്ടാക്കിയ റെയിൽവെ സ്റ്റേഷൻ. 1,692 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. ചെന്നൈ സെൻട്രൽ, വിജയവാഡ സ്റ്റേഷൻ എന്നിവയാണ് വരുമാനത്തിന്റെ കാര്യത്തിൽ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.