കോണ്‍ഗ്രസിന് ഇനി പുതിയ ആസ്ഥാനമന്ദിരം.ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. കോട്ല മാര്‍ഗ് റോഡിലെ 9A യില്‍ ‘ഇന്ദിരാ ഭവന്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്ഘാടനം ചെയ്യും.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാകും ഉദ്ഘാടനം.സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായിരുന്ന സമയത്താണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്.
എഐസിസി ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍ക്ക് പുറമെ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോണ്‍ഫറന്‍സ് ഹോളുകള്‍, മറ്റ് സംഘടനകള്‍ക്കുള്ള ഓഫിസുകള്‍ തുടങ്ങിയവ ഉണ്ടാകും
2016ലാണ് പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഫണ്ട് ലഭ്യതക്കുറവ് മൂലം പലപ്പോഴുമായി പണികള്‍ മുടങ്ങി. തുടര്‍ന്ന് കെ സി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയായതോടെ നിര്‍മാണം ഊര്‍ജിതമായി മുന്നോട്ടുനീങ്ങുകയായിരുന്നു.