തിരുവനന്തപുരം: എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേത്യത്വത്തെ തെരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.
പി എം ആര്‍ഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോ മാറ്റാനുളള ചര്‍ച്ചകള്‍ സജീവമായിരുന്നു. പ്രസിഡന്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അനുശ്രീ ഉള്‍പ്പെട്ടതിനാല്‍ പരിഗണിച്ചില്ല. സമ്മേളനം ഇന്ന് അവസാനിക്കും.