തമിഴ്നാട് ഈറോഡിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അച്ഛനുൾപ്പടെ അഞ്ച് പേർ പിടിയിൽ . കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാർ , ഇടനിലക്കാരായ പെരിയസെമ്മൂർ സ്വദേശികളായ എസ്. രാധ, ആർ. ശെൽവി, ജി. രേവതി, ലക്ഷ്മിനഗർ സ്വദേശി എ. സിദ്ധിക്കബാനു എന്നിവരാണ് പോലീസ് പിടിയിലായത്.
നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. സന്തോഷ് ഇടനിലക്കാരെ കണ്ടെത്തുകയും അവർവഴി നാഗർകോവിലിലുള്ള ദമ്പതിമാർക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കുകയായിരുന്നു. തുക വീതംവെക്കുന്നതിൽ സന്തോഷും നിത്യയും തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.
ഗര്‍ഭഛിദ്രത്തിന് സഹായം തേടിയാണ് യുവതി സെല്‍വിയെ സമീപിക്കുന്നത്. എന്നാല്‍ ഇവര്‍ സമീപിച്ച ആശുപത്രികളെല്ലാം ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നു. ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സെല്‍വിയുടെ നിർദ്ദേശപ്രകാരമാണ് കുഞ്ഞിനെ വില്ക്കാന് യുവതിയും സന്തോഷ് കുമാറും തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. നാഗർകോവിൽ ഉള്ള ദമ്പതികൾക്കാണ് കുഞ്ഞിനെ വിറ്റത്. നാലര ലക്ഷം രൂപ ഇവരില്‍ നിന്ന് പ്രതികള്‍ വാങ്ങി. ഇതിന് പിന്നാലെ ലഭിച്ച നാലര ലക്ഷത്തില്‍ തനിക്ക് ലഭിച്ച വിഹിതം മതിയായില്ലെന്ന് പറഞ്ഞ് കുഞ്ഞിന്റെ അമ്മ മറ്റുള്ളവരുമായി ഇടഞ്ഞു.
യുവതി ഈ വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനോട് വെളിപ്പെടുത്തി. അതേ തുടർന്ന് അവർ വിവരം അധികൃതരെ അറിയിക്കുകയും ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത് .പൊലീസ് സംഘം പിന്നീട് നാഗർകോവിലിൽച്ചെന്ന് കുഞ്ഞിനെ വീണ്ടെടുത്തു. കുഞ്ഞ് നിലവില്‍ ഈറോഡ് ആശുപത്രിയില്‍ ചികിത്സയിലാണ്.