തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛനെ സമാധി ചെയ്ത കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള പൊലീസ് നീക്കത്തില്‍ കളക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. കളക്ടര്‍ ഉത്തരവിട്ടാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മൃതദേഹം കല്ലറയില്‍ ഉണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.
അതേസമയം സംഭവത്തിൽ ബന്ധുകളുടെ മൊഴിയില്‍ വൈരുധ്യം നിലനിൽക്കുന്നുണ്ട്. തൊഴിലാളിയായ ഗോപന്റെ ആരോഗ്യാവസ്ഥ വളരെ മോശമായി കിടപ്പിലായിരുന്നുവെന്നാണ് അടുത്ത ബന്ധുവിന്റെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ മകന് പറയുന്നത് ഗോപന് 11 മണിയോടെ തനിയെ നടന്ന് പോയി സമാധിയിരിക്കുകയായിരുന്നു എന്നാണ്. ഇത്തരത്തില്‍ കുടുംബത്തിന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.