നെയ്യാറ്റിൻക്കരയിൽ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി പൊളിക്കാൻ എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് കല്ലറ തല്ക്കാലം പൊളിക്കില്ലെന്ന തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയിരിക്കുകയാണ് .
സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന് സ്വാമിയുടെ ഭാര്യയും മകനും, അമ്മയും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തിരുന്നു. നിലവിൽ ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത് . .നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്.