സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഇനിയും നീളും . റീയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായസമിതിക്ക് വിവരം ലഭിച്ചു ഇതോടെ പത്താം തവണയാണ് അബ്ദുൽ റഹീമിന്റെ കേസ് കോടതി മാറ്റിവെക്കുന്നത്. ഒന്നര കോടി സൗദി റിയാൽ അതായത് ഇന്ത്യൻ തുക 34 കോടിയിലേറെ ദയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തു .
എങ്കിലും ജയിൽ മോചനത്തിന്റെ കാര്യത്തിൽ കാത്തിരിപ്പ് തുടരുകയാണ് . പല തവണ സിറ്റിംഗ് മാറ്റിവച്ചിരുന്നു എങ്കിലും മാർച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്. അന്ന് കോടതി റിയാദ് ഗവർണറേറ്റിനോട് കേസിന്റെ ഒറിജിനൽ ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.