മട്ടന്നൂർ: രാജ്യത്ത് സ്വർണ്ണ കള്ളക്കടത്തുകൾ പല രീതിയിലാണ് നടക്കുന്നത്.കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് പിടിച്ചത്.
സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും.
ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്. എളുപ്പം പിടിക്കാതിരിക്കാൻ ഓരോതവണയും പുതിയ രീതികൾ പരീക്ഷിക്കുകയാണ് സ്വർണക്കടത്തുകാർ. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതീശനിൽനിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും.