കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയേറ്റ് സ്വീകരിച്ചത്.
നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. നിലവില്‍ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ സമ്മേളന കാലയളവില്‍ നടപടി വേണ്ടെന്നാണ് പൊതുവികാരം.