കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാടയിൽ കുടുങ്ങുമെന്ന പേടി ഇനി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലോചിതമായ പരിഷ്കാരങ്ങൾ നയങ്ങളിൽ നടപ്പിലാക്കും.
ഭൂമി ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിക്ഷേപം നടത്താതെ പോകേണ്ട സാഹചര്യം ഒരു നിക്ഷേപകനും ഉണ്ടാകില്ലന്നും, ദൗർലഭ്യം പരിഹരിക്കാൻ ലാൻഡ് പൂളിങ്ങ് സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി ഗ്രാൻഡ് ഹയാത്ത് ലുലു ബോൾഗാട്ടി കൺവെഷൻ സെന്ററിൽ നടന്ന ഉച്ചകോടി ശനിയാഴ്ച അവസാനിച്ചു.