കോഴിക്കോട്:കാസര്‍ക്കോട് റിയാസ് മൗലവി കൊലക്കേസിലെ വിധി ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.റിയാസ് മൗലവി കൊലക്കേസില്‍ പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്.കൃത്യമായി അന്വേഷണമാണ് നടന്നത്.കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യപ്രകാരമാണ് കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ അശോകനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
നല്ല രീതിയിലാണ് കേസ് നടത്തിയത്. അഡ്വ അശോകന്റെ മരണത്തെ തുടര്‍ന്നാണ് അഡ്വ ഷാജിത്തിനെ പബ്ലിക്ക് പ്രോസിക്കൂട്ടറായി നിയമിച്ചത്.ഈ കാലഘട്ടത്തിലൊന്നും ആരും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയും ഉയര്‍ത്തിയിട്ടില്ല.മതസ്പര്‍ദ വളര്‍ത്താനുള്ള നീക്കമാണ് അവിടെ നടന്നത് എന്ന് വ്യക്തമായതാണ്.സാക്ഷികളെയും 83 സാഹചര്യതെളിവുകള്‍ ഹാജരാക്കി. മേല്‍ക്കോടതി ഉത്തരവുകളും ഹാജരാക്കി.ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.
ശാത്രീയ പരിശോധനാ ഫലങ്ങളും, മൊഴികളും ഉണ്ടായിട്ടും വിധി മറ്റൊരു തരത്തിലാണ്.സമസ്തയുടെ മുഖപത്രത്തില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ ആരോപണത്തില്‍ സി പി എമ്മിനു തിരിച്ചടിയുണ്ടാവുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെന്നാണ് കരുതപ്പെടുന്നത്.റിയാസ് മൗലവി കേസില്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രതയും അര്‍പ്പണ ബോധവും ആ കുടുംബം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.ഒരു വീഴ്ചയും ഉണ്ടായതായി അവര്‍ പറഞ്ഞിട്ടില്ല.വിധി സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.വിധി വന്നതിന് ശേഷം പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
റിയാസ് മൗലവി കൊലക്കേസില്‍ സര്‍ക്കാര്‍ നീതി ലഭിക്കും വരെ മുന്നോട്ടുപോവും.പ്രതികള്‍ക്ക് തക്കതായ ശിക്ഷവാങ്ങിക്കൊടുക്കാന്‍ ശ്രമിക്കും.7 വര്‍ഷവും ഏഴ് ദിവസവും കഴിയേണ്ടിവന്നത് പൊലീസിന്റെയും സര്‍ക്കാരിന്റെയും ശക്തമായ നിലപാട് മൂലമാണ് എന്ന് കാണാതെ പോകരുത്. പഴുതടച്ച അന്വേഷണമാണ് ഉണ്ടായത്.മതസ്പര്‍ദ വളര്‍ത്തുന്നതരത്തിലുള്ള കുറ്റകൃത്യമാണ് ഉണ്ടായത്. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് ഒരു പാട് തറ്റിദ്ധാരണയുണ്ടാക്കാന് ഒരു സംഘം ശ്രമിക്കുന്നുണ്ട്.സര്‍ക്കാരിനെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്താണ് എല്ലാവര്ക്കും വ്യക്തമാണ്.
ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെയുള്ള നീക്കത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.കോണ്‍ഗ്രസും ആ വേട്ടയ്ക്കൊപ്പം നിന്നു, തങ്ങള്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് പറയാന്‍ കോണ്‍ഗ്രസ് ആര്‍ജ്ജവം കാണിക്കണം.ഡല്‍ഹി രാം ലീല മൈതാനത്ത് നടന്ന സമ്മേളനം ബി ജെ പിക്കുള്ള താക്കീതും കോണ്‍ഗ്രസിനുള്ള അനുഭവ പാഠവുമായി മാറി.
പത്തുവര്‍ഷക്കാലത്തെ മോദിയുടെ ഭരണകാലം ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്നു, മതനിരപേക്ഷതയ്ക്ക് വലിയ പോറലാണ് ഉണ്ടാക്കിയത്.ബി ജെ പിയും ആര് എസ് എസുമാണ് ഭരണം കൈയ്യാളുന്നത്.ആര് എസ് എസ് അജണ്ട നടപ്പാക്കുന്നതിലാണ് അവര്‍ക്ക് താല്പര്യം.ആര് എസ് എസ് ജന്മംകൊണ്ടിട്ട് അടുത്ത വര്‍ഷം 100 വര്‍ഷം തികരയും.പൗരത്വഭേദഗതി നിയമം പോലുള്ള നിയമങ്ങള്‍ അവരുടെ അജണ്ട ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്.വര്‍ഗീയത തകര്‍ത്തുകൊണ്ടുമാത്രമേ മുന്നേറാനാവൂ.
വര്‍ഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്നു പറയുമ്പോഴും ചിലര്‍
പൗരത്വ നിയമം ലക്ഷോപലക്ഷം ആളുകളെ ഭീതിയാക്കുന്നു.മുസ്ലിമിനെയാണ് ലക്ഷ്യമിട്ടതെങ്കിലും യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ബാധിക്കയാണ്.കേരളത്തില്‍ വലിയ പ്രശ്നമില്ല. ജനന സര്‍ട്ടിഫിക്കറ്റില്ലാത്ത കോടാനുകോടി ജനങ്ങളാണ് ഇവിടെയുള്ളത്.നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കണം. അല്ലാത്തവര്‍ പൗരത്വത്തില്‍ നിന്നും പുറത്താക്കപ്പെടും.
നാടിന്റെ അനുഭത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമായിരുന്നു കിട്ടിയത്. മുന്നണി സംവിധാനത്തില്‍ മാറ്റം വന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് അംഗമായ ചാഴികാടന് അടക്കം രണ്ടു സിറ്റിംഗ് എം പി മാരായി.രാഹുല്‍ ഗാന്ധി വയനാട്ടില്‍ നേരിടുന്നത് ആനി രാജയെയാണ്.അവര്‍ രാജ്യത്തെ അറിയപ്പെടുന്ന ഇടത് നേതാവാണ്.അവരല്ലെ ബി ജെ പിയുടെ പല കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവന്നത്.അവരെ എന്തിനാണ് രാഹുല്‍ എതിര്‍ക്കുന്നത്.രാഹുല്‍ ഗാന്ധി എന്തിനാണ് ഇവിടെ വന്ന് മത്സരിക്കുന്നതെന്ന് ആലോചിക്കണം.മത്സരിക്കുന്നതും അല്ലാത്തതും ഒക്കെ അവരുടെ ഇഷ്ടമാണ്.പക്ഷേ, ദേശീയതലത്തില്‍ ഇതൊക്കെ എങ്ങിനെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അദ്ദേഹം ആലോചിക്കണം.