തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ ആവശ്യമായ പണമില്ലാത്ത സാഹചര്യത്തിൽ പണം വിദ്യാർത്ഥികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
മാർച്ചിൽ തുടങ്ങുന്ന പരീക്ഷയുടെ ചെലവുകൾ കൈകാര്യം ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വേണ്ട തുക അക്കൗണ്ടിൽ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മാർച്ച് 3നാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.