തിരുവനന്തപുരം: ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യക്കുപ്പി മോഷണം പോകുന്നത് തടയാന്‍ പുതിയ സംവിധാനം. മദ്യക്കുപ്പി മോഷണം തടയാന്‍ ടി ടാഗിങ് സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണിത്.
ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യക്കുപ്പി മോഷണം പോകുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ആദ്യം മുന്തിയയിനം മദ്യക്കുപ്പികളിലാണ് ടാഗുകള്‍ സ്ഥാപിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഇവ നീക്കംചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വില്പനസമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാവും ഉണ്ടാവുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടമായി തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ സംവിധാനം നടപ്പാക്കി.