ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374 ആണ് അതിൽ 75 ശതമാനവും (89,839) മലയാളികളാണ്. ഇതിൽ ലോക്സഭയിലേക്ക് വോട്ടുചെയ്യാനെത്തിയതാകട്ടെ 2958 പേരും. ഇതിൽ തന്നെ ഇതിൽ 2670 പേർ കേരളത്തിൽനിന്നുള്ളവരാണ്.
തമിഴ്നാട്, ഗോവ, കർണാടക, ഉത്തർപ്രദേശ്, അസം, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഒരാളുപോലും വോട്ട് ചെയ്തില്ല. ഗുജറാത്തിലെ 885 പ്രവാസികളിൽ രണ്ടുപേർ മാത്രമാണ് ലോക്സഭ വോട്ടുചെയ്തത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 19,500 പേരാണ് കൂടുതലായി ഇത്തവണ രജിസ്റ്റർചെയ്തത്.