കൊച്ചി: ഗ്രീന്‍, സോഷ്യല്‍,സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്പശാലകള് സംഘടിപ്പിച്ചു.ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളുടെ തുടക്കമായാണ് മുംബൈയിലും ഡല്‍ഹിയിലും ഇവ സംഘടിപ്പിച്ചത്.
ഒമാനില്‍ പൊതുമാപ്പ്;ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് മോചനം
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പറേഷന്, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്. ജിഎസ്എസ് ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പും പിന്‍പുമുള്ള വിവിധ ഘടകങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ജിഎസ്എസ് ബോണ്ടുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളും നടത്തി.