ആലപ്പുഴ: ചെന്നിത്തലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ചു. പൊലീസ് കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.
മദ്യപാനിയായ മകൻ വീടിന് തീവെച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം ആദ്യം കണ്ട ഓട്ടോ ഡ്രൈവറും പ്രദേശവാസികളും തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ടിൻ ഷെഡ് ആയതിനാൽ അതിവേഗം തീ പടന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മകൻ വിജയൻ ഈ സമയത്ത് നടന്നുപോകുന്നത് കണ്ടതായും സമീപവാസികൾ പറഞ്ഞു.